ഷാര്‍ജ: ഷാര്‍ജയിലെ നാല്പത്തിരണ്ട് അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. ഉയര്‍ന്ന നിരക്ക് ഈടാക്കുകയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്.
ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ നിന്നും പ്രവര്‍ത്തനാനുമതിയോ ലൈസന്‍സോ ഈ കേന്ദ്രങ്ങള്‍ സ്വന്തമാക്കിയിരുന്നില്ല. 253 ഓളം പാര്‍ക്കിംഗ് കേന്ദ്രങ്ങളുണ്ടായ ഷാര്‍ജയില്‍ ഇപ്പോള്‍ 14,632 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഉയര്‍ന്ന നിരക്കുകളാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
Post Your Comments