Latest NewsNews

ഭഗവദ് ഗീതയിലെ ജീവിത പാഠങ്ങൾ ശ്രോതാക്കളിൽ പൂമഴയായ് പെയ്തിറങ്ങുന്നു സജി യൂസഫ് നിസാന്റെ വാക്കുകളിലൂടെ

ആർട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ നന്മയൂറുന്ന വഴികളിലൂടെ, ഭഗവത് ഗീതയിലെ ജീവിത പാഠങ്ങൾ ജനലക്ഷങ്ങളിലേക്ക് പകർന്നു നൽകി യുവ ആർട് ഓഫ് ലിവിങ് അദ്ധ്യാപകൻ സജി യൂസഫ് നിസാൻ ലോക ശ്രദ്ധയാകർഷിക്കുന്നു. മതത്തിന്‍റെയും, മത വിശ്വാസത്തിന്‍റെയും, ആചാരങ്ങളുടെയും, അനുഷ്ടാനങ്ങളുടെയും പേരിൽ സംഘർഷങ്ങളുടെ വിളനിലമായ ഈ ആധുനിക കാലത്ത് സജീ യൂസഫ് നിസാൻ എന്ന ആർട്ട് ഓഫ് ലിവിങ് പരിശീലകൻ തീർത്തും വ്യത്യസ്തനാകുന്നു.

ഭഗവത് ഗീതയിലെ ജീവിതപാഠങ്ങൾ എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയുമായി ‘ശ്രീ ശ്രീ രവിശങ്കറിന്‍റെ’ പ്രധാന ശിഷ്യനായ ഇദ്ദേഹം ഇതിനോടകം തന്നെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇസ്ലാം മതവിശ്വാസികളായ മാതാപിതാക്കളുടെ പുത്രനായി കൊച്ചിയിൽ ജനിച്ച സജീ യൂസഫ് നിസാൻ അമ്മ വഴിയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആർട് ഓഫ് ലിവിങ് ലേക്ക് എത്തിച്ചേർന്നത്.

ആർട് ഓഫ് ലിവിങ് ന്റെ ആദ്യത്തെ ഇസ്ളാം മതവിശ്വാസിയായ ടീച്ചറാണ് സജിയുടെ മാതാവ് മില്ലുമ്മ യൂസഫ് സേട്ട്. ജീവിത തിക്താനുഭവങ്ങൾ തന്റെ ജീവിതത്തിന്റെ വിജയമാക്കി തീർത്ത സജിയുടെ ജീവിത കഥകൾ തന്നെ യുവ തലമുറയ്ക്ക് പ്രചോദനമായി തീർന്നിരിക്കുന്നു. ആർട് ഓഫ് ലിവിങ് പരിശീലകൻ ആയിരിക്കെയാണ് ഭഗവത് ഗീതാ പഠനത്തിലേക്ക് സജി യൂസഫ് ശ്രദ്ധ തിരിക്കുന്നത്. ലളിതവും, ഹാസ്യാത്മകവുമായ സജിയുടെ ക്ലാസ്സുകളിൽ ഭാഗവത് ഗീത ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറുന്നു.

ഇന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ ഭഗവത് ഗീതയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പരകളുമായി ഒട്ടനവധി നീണ്ട യാത്രകളിലാണ് സജി യൂസഫ് നിസാൻ എന്ന സജി സർ. നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കായി യുഎഇ യിൽ എത്തിയിരിക്കുകയാണ് സജി ഇപ്പോൾ. വായന ബോധം നഷ്ട്ടപ്പെട്ട നവ സമൂഹത്തിന്റെ മനസ്സിലേക്ക് ഭഗവത് ഗീത നന്മയുടെ പൂമഴയായ് പെയ്തിറങ്ങുന്നു സജിയുടെ വാക്കുകളിലൂടെ. ഈ മഹത് വ്യക്തിയുടെ വാക്കുകൾ ഇന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button