ബംഗളൂരു : വായനശാലയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഭഗവത്ഗീതയുൾപ്പെടെയുള്ള പുസ്തകങ്ങൾക്ക് തീയിട്ടു. കർണാടകയിലെ മൈസൂരുവിലെ രാജീവ് നഗറിൽ പുലർച്ചെയോടെയായിരുന്നു സംഭവം.
62 കാരനായ സയ്ദ് ഇസാഖിന്റെ ഉടമസ്ഥതയിലുള്ള വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിലായി എത്തിയ അജ്ഞാത സംഘം ഭഗവത്ഗീതയ്ക്ക് തീയിടുകയായിരുന്നു. ഭഗവത്ഗീതയുടെ മൂവായിരം കോപ്പികൾ ഉൾപ്പെടെ 11,000 പുസ്തകങ്ങൾ പൂർണമായും കത്തിനശിച്ചു. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
Read Also : ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
പ്രദേശവാസിയാണ് വായനശാലയിൽ തീപടർന്ന വിവരം ഇസാഖിനെ അറിയിച്ചത്. സ്ഥലത്തെത്തിയപ്പോഴേക്കും പുസ്തകങ്ങൾ മുഴുവൻ ചാരമായതായി ഇസാഖ് പറഞ്ഞു.സംഭവത്തിൽ ഇസാഖ് പോലീസിൽ പരാതി നൽകി. പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments