ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോയെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിൻ്റെ പല നോവലുകളുടെയും ആരാധകരാണ് നാമെല്ലാം. ഇപ്പോഴിതാ, തൻ്റെ ട്വിറ്റർ പേജിൽ ഭഗവത്ഗീതയെ കുറിച്ച് അദ്ദേഹമെഴുതിയ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ ഭാരതീയനും. എല്ലാവരും നിർബന്ധമായും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീതയെന്ന് പൗലോ കൊയ്‌ലോ പറയുന്നു.
“ഈ അപമാനകരമായ ബലഹീനതയ്ക്ക് വഴങ്ങരുത്, ഹൃദയത്തിന്റെ അത്തരം നിസ്സാര ബലഹീനത ഉപേക്ഷിച്ച് എഴുന്നേൽക്കുക”- ഭഗവത്ഗീതയിലെ ഈ വരികൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായപ്രകടനം. നേരത്തേയും അദ്ദേഹം ഇന്ത്യൻ പുസ്തകങ്ങളെ കുറിച്ച് വാചാലനായിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി ഐഎസ്ആർഒ പിഎസ്എൽവി-സി 51 വിക്ഷേപിച്ചത് കഴിഞ്ഞ ദിവസമാണ്. ഉപഗ്രഹങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭഗവത്ഗീതയെ ഓർത്ത് അഭിമാനിക്കുന്ന ഇന്ത്യാക്കാർക്ക് അതിൻ്റെ ചൂടാറും മുൻപേയാണ് പൗലോ കൊയ്‌ലോയുടെ വക ‘ഭഗവത്ഗീതാ’ പുരാണം.
“Do not yield to this degrading impotence,
Give up such petty weakness of heart and arise”(Bhagavad Gita, a book that everybody should read)
— Paulo Coelho (@paulocoelho) February 27, 2021
Post Your Comments