ഛണ്ഡിഗഢ്: വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി മുതൽ നികുതി. മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂട വകുപ്പാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. പൂച്ച, പന്നി, നായ, ആട്, തുടങ്ങിയ മൃഗങ്ങള്‍ക്കെല്ലാം വര്‍ഷത്തില്‍ 250 രൂപ വീതം നൽകേണ്ടിവരും. അതേസമയം പശു, കുതിര, ആന, ഒട്ടകം, പോത്ത് തുടങ്ങിയവയ്ക്ക് 500 രൂപ നികുതി നല്‍കണം.
ഇതുകൂടാതെ ബ്രാന്‍ഡിംഗ് കോഡും നിര്‍ബന്ധമാക്കിയിട്ടിട്ടുണ്ട്. തിരിച്ചറിയല്‍ സീലുകളോ, നമ്പറുകളോ മൃഗങ്ങളില്‍ പതിപ്പിപ്പിക്കേണ്ടത് നിർബന്ധമാണ്. മൃഗങ്ങളെ വളര്‍ത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലൈസന്‍സ് എടുക്കുകയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന മൈക്രോ ചിപ്പുകൾ മൃഗങ്ങളിൽ ഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments