ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ ഭർത്താവ് സ്ഥിരമായി മദ്യലഹരിയിൽ അനിതയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അനിതയുടെ മാതാവ് ഡൽഹി പോലീസിൽ പരാതി നൽകി. അനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. ഇത് മാതാപിതാക്കൾ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
അനിത മരിച്ച ദിവസം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച തിരികെ വീട്ടില്‍ എത്തി അരമണിക്കൂറിനുള്ളില്‍ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു. എന്നാൽ അനിതയെ ആശുപത്രിയിൽ കൊണ്ടുപോകാനോ ഒന്നും വേണ്ടത്ര സഹകരണം രാജേഷിന് നിന്ന് ഉണ്ടായതുമില്ല. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം.
കഴിഞ്ഞ പത്തു വര്‍ഷമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാത്തലാബ് വിഭാഗത്തില ജോലി ചെയ്തു വരിയാണ് അനിത. വിമുക്തഭടനാണ് രാജേഷ്. ഭർതൃ പീഡനത്തിൽ മനം നൊന്തു അനിത സ്വയം ജീവനൊടുക്കിയതാണോ അതോ ഭർത്താവ് കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷണം നടക്കുകയാണ്. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫ് മാതാപിതാക്കളെ രണ്ടു മാസം മുൻപാണ് ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
Post Your Comments