തിരുനെല്‍വേലി: പലിശക്കാരുടെ പീഡനം താങ്ങാനാവാതെ തമിഴ്‌നാട്ടിലെ തെരുനെല്‍വേലി കലക്ട്രേറ്റിന് മുന്‍പില്‍ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും അമ്മയും അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അച്ഛന്‍ ചികിത്സയിലാണ്.
പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വന്നതോടെ രക്ഷിക്കണമെന്ന അപേക്ഷ അധികൃതര്‍ക്ക് നല്‍കി എന്നാല്‍ അധികൃതര്‍ അപേക്ഷ അവഗണിച്ചതോടെയാണ് നാലംഗ കുടുംബം കലക്ട്രേറ്റിന് മുന്‍പില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പലിക്കാരില്‍ നിന്നും സംരക്ഷണം തേടി രണ്ട് തവണ കലക്ട്രേറ്റില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. കാസിധര്‍മം സ്വദേശികളായ ഇസക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും ഇവരുടെ രണ്ട് മക്കളുമാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. സുബ്ബുലക്ഷ്മിയും മക്കളും മരിച്ചു.
ഇസക്കിമുത്തു ചികിത്സയിലാണ്. ഇസക്കിമുത്തു പലിശക്കാരായ മുത്തുലക്ഷ്മി, ഗണപതിരാജ് എന്നിവരില്‍ നിന്നും 140000 രൂപ കടം വാങ്ങിയിരുന്നു. പ്രതിമാസം 10 ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്. 2 ലക്ഷത്തിലധികം രൂപ ഇതിനകം കുടുംബം തിരിച്ചടച്ചിരുന്നെങ്കിലും പലിശക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയും അയല്‍വാസികളുടെ മുന്‍പില്‍ വെച്ച് അപമാനിച്ചും വേട്ടയാടി. രണ്ട് പലിശക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
Post Your Comments