
തൃശൂര്‍ : ഗുരുവായൂരില്‍ കുട്ടികള്‍ക്കു റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരനെ അസഭ്യം പറഞ്ഞതിന് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലും അസഭ്യ വർഷം ചൊരിഞ്ഞു. സെൽഫിയെടുത്തും പൊലീസുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും യുവാവിന്റെ അഴിഞ്ഞാട്ടം സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് കാരണമായി.
കോട്ടപ്പടി സ്വദേശി അഫ്നാസ് ആണ് പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പരാക്രമം കൂടി. സ്റ്റേഷനിലെ മരക്കസേര തല്ലിപ്പൊളിച്ചു. ഇതുകൂടാതെ, മതസ്പര്‍ദ്ധ പരത്തും വിധം മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. കാണാനെത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്ന പഴംപൊരി കഴിച്ചു സെല്‍ഫിയെടുത്തു.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആദ്യം അഫ്‌നാസിന്റെ പേരിൽ കേസെടുത്തു. മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ വിഡിയോ സന്ദേശം പ്രചരിപ്പിച്ചതിനു മറ്റൊരു കേസും പോലീസ് ഇയാള്‍ക്കെതിരെ റജിസ്റ്റർ ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments