
ലക്നോ: ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായ താജ്മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹൽ. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. ആർക്കും അതിനെ അപമാനിക്കാൻ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ആത്മീയ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയോധ്യയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ അയോധ്യക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Post Your Comments