Latest NewsNewsIndia

മരിച്ചുപോയ മാതാവിന്റെ ഓർമയ്ക്കായി ‘താജ്മഹൽ’ നിർമിച്ച് മകൻ; ചിലവ് അഞ്ച് കോടി !

മരണപ്പെട്ട മാതാവിന്റെ ഓർമയിൽ താജ്മഹൽ മാതൃകയിൽ സ്മാരകം നിർമിച്ച് മകൻ. തിരുവാരൂരിനടുത്തുള്ള അമ്മയ്യപ്പനിൽ ആണ് സംഭവം. അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് എന്നയാൾ ആണ് താജ്മഹലിന്റെ മാതൃകയിൽ തന്റെ മാതാവിനായി സ്മാരകം പണിതത്. 5 കോടി രൂപയുടേതാണ് സ്മാരകം. പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയും വൃദ്ധസദനങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഹൃദയസ്പർശിയായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശികളായ അബ്ദുൾ ഖാദർ-ജൈലാനി ബീവി ദമ്പതികളുടെ മക്കളിൽ ഇളയവനാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്. ചെന്നൈയിൽ ഹാർഡ്‌വെയർ സ്റ്റോർ നടത്തിവരികയാണ് ഇയാൾ. അബ്ദുൾ ഖാദർ മരിക്കുമ്പോൾ ഇയാൾക്ക് വെറും പതിനൊന്ന് വയസ്സായിരുന്നു. ആ നിമിഷം മുതൽ, ജൈലാനി ബീവിയാണ് ദാവൂദ് അടക്കമുള്ള തന്റെ കുട്ടികളെ വളർത്തിയത്. കുടുംബം നോക്കുന്നതിൽ തന്റെ മാതാവ് കാണിച്ച അപാരമായ ശക്തിയും അർപ്പണബോധവും ഇപ്പോഴും ഓർമയിൽ നിൽക്കുന്നതായി ദാവൂദ് പറയുന്നു.

ബിഎ ബിരുദം പൂർത്തിയാക്കിയ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ വിജയകരമായി ബിസിനസ് നടത്തിവരവേ, 2020 ൽ ഉമ്മ മരണപ്പെട്ടു. തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ ഇദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മയ്യപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button