ദുബായ്: അന്തരിച്ച യു എ ഇ ഭരണാധികാരിയായിരുന്ന ബാബാ ഷെയ്ഖ് സായിദിനോടുള്ള സ്നേഹവും ബഹുമാനവും തനിക്ക് മറ്റേതിനേക്കാളും വിലപ്പെട്ടതാണെന്നു തെളിയിക്കുകയാണ് പ്രവാസിയായ ഈ കാർപ്പറ്റ് സെല്ലർ. ഈ ഫോട്ടോ ആരുടേതാണെന്ന് ചോദിച്ച ആളോട് ഇത് ഞങ്ങളുടെ ബാബാ ഷെയ്ഖിന്റെതാണെന്നു കടക്കാരൻ പറയുന്നു. തുടർന്ന് ഇത് എനിക്ക് തരൂ എന്നും ഒരു ലക്ഷം ദിർഹം പ്രതിഫലമായി തരാം എന്ന് പറഞ്ഞിട്ടും കാർപ്പറ്റ് സെല്ലർ ആ ചിത്രം കൊടുക്കാൻ തയ്യാറായില്ല.
വര്‍ഷമായി ഇവിടെയുള്ള ആളാണ് ഇദ്ദേഹം. എത്ര പണം കിട്ടിയാലും അത് നൽകില്ലെന്നും തനിക്കു ബാബാ ഷെയ്ഖ് തന്റെ പിതാവിനെ പോലെയാണെന്നും താന്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുവെന്നും കാർപ്പറ്റ് സെല്ലർ നിഷ്കളങ്കമായി പറയുന്നു. ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അന്തരിച്ച നീതിമാനായ യു എ ഇ ഭരണാധികാരിയോടുള്ള അളവറ്റ സ്നേഹമാണ് ഇപ്പോഴും ജനങ്ങളിൽ പ്രകടമാകുന്നതെന്നാണ് ഈ വീഡിയോയിൽ വ്യക്തമാകുന്നത്.
അദ്ദേഹം തങ്ങളുടെ അഭിമാനമാണ് എന്ന് പലരും വീഡിയോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്.
Post Your Comments