അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സമര സമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റെ രണ്ടു അനുയായികൾ ബിജെപിയിൽ ചേർന്നു. വരുൺ പട്ടേൽ രേഷ്മ പട്ടേൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് കോൺഗ്‌സിലെ സംസ്ഥാന അധ്യക്ഷൻ ഹാർദ്ദിക് പട്ടേലിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനു പിന്നാലെയാണ് അനുയായികൾ ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പിന്നോക്ക വിഭാഗങ്ങൾക്ക് 20 % സംവരണ നൽകാമെന്നും കോൺഗ്രസ് അധ്യക്ഷൻ ഭാരത് സിങ് സോളങ്കി പറഞ്ഞു. എന്നാൽ പട്ടേൽ സമുദായക്കാർക്ക് സംവരണം ലഭിക്കാനാണ് പ്രക്ഷോഭം എന്നും ബിജെപിയെ ഗുജറാത്തിൽ നിന്ന് പിഴുതെറിയാനല്ല സമരമെന്നും രേഷ്മ പട്ടേൽ പ്രതികരിച്ചു.
പട്ടേൽ വിഭാഗത്തിലെ യുവജനങ്ങളെ കയ്യിലെടുത്തു കൊണ്ട് കോൺഗസ് അധികാരത്തിലേറാൻ സമ്മതിക്കില്ലെന്ന് വരുൺ പട്ടേലും പ്രതികരിച്ചു. കോൺഗ്രസ് ഏജന്റിനെപ്പോലെ പ്രവർത്തിക്കുന്ന ഹാർദ്ദിക് പട്ടേൽ ഇപ്പോഴത്തെ സക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്നും വരുൺ ആരോപിച്ചു.
Post Your Comments