അഹമ്മദാബാദ്: അഞ്ചുമന്ത്രിമാരടക്കം 38 എം.എല്‍.എ.മാരെ മാറ്റിയും 69 പേരെ നിലനിര്‍ത്തിയും ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് ബി.ജെ.പി. ആദ്യസ്ഥാനാര്ഥിപ്പട്ടിക പുറത്ത് വിട്ടു. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുള്പ്പെടെ പഴയ മന്ത്രിസഭയിലെ എട്ടുപേരെയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സിറ്റിങ് സീറ്റായ ഘാട്ട്ലോഡിയയില്‍ ജനവിധി തേടും.
പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവാബയും സ്ഥാനാര്‍ഥികളാണ്. 182 അംഗ സഭയിലെ 160 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പാര്‍ട്ടിയുടെ ചുമതലയുള്ള ഭൂപേന്ദര്‍ യാദവ് വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലും പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിലും ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡാണ് അന്തിമപട്ടികയ്ക്ക് രൂപംനല്കിയത്.
2021 വരെ അധികാരത്തിലിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരുള്‍പ്പെടെ ചില മുതിര്‍ന്നനേതാക്കള്‍, തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു.
Post Your Comments