Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഹനുമാൻ ചിത്രത്തിന് മുന്നിൽ ബിക്കിനി വേഷത്തിൽ വനിതാ ബോഡി ബിൽഡർ; ഗംഗാജലം തളിച്ച് ശുദ്ധീകരണം

രത്‌ലം: മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നടന്ന 13-ാമത് മിസ്റ്റർ ജൂനിയർ ബോഡി ബിൽഡിംഗ് മത്സരം രാഷ്ട്രീയ യുദ്ധത്തിന് വഴിയൊരുക്കിയിരിക്കുന്നു. ഹനുമാന്റെ പ്രതിമയ്ക്ക് മുന്നിൽ സ്ത്രീകൾ ബിക്കിനി വേഷത്തിൽ എത്തിയത് വിവാദമാകുന്നു. ബിജെപി മേയർ പ്രഹ്ലാദ് പട്ടേൽ അടങ്ങുന്ന കമ്മിറ്റി സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തെ രാഷ്ട്രീയവത്ക്കരിച്ച് വിവാദമാക്കിയിരിക്കുന്നത് കോൺഗ്രസാണ്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയത്.

രക്ഷാധികാരി രത്ലാമിലെ ബിജെപി എംഎൽഎ ചൈതന്യ കശ്യപായിരുന്നു. പരിപാടി അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഗംഗാ ജലം തളിച്ചു. വേദി ‘ശുദ്ധീകരിക്കാൻ’ ‘ഹനുമാൻ ചാലിസ’ പാരായണം ചെയ്യുകയും ചെയ്തുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനി, ഞായർ ദിവസനങ്ങളിലാണ് മത്സരം നടന്നത്. പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽഡർമാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.

സംഭവത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദു വികാരങ്ങളെ അവഹേളിക്കുകയും ചെയ്യുന്നതായി അവർ ആരോപിച്ചു. ‘ഹിന്ദു മതത്തെയും ബാല ബ്രഹ്മചാരിയായ ഭഗവാൻ ബജ്‌റംഗ് ബലിയെയും ബിജെപി ചെയ്യുന്നതുപോലെ ചരിത്രത്തിൽ ഇത്തരത്തിൽ അപമാനിച്ചിട്ടില്ല. ഹനുമാൻ ജിയുടെ വിഗ്രഹത്തിന് മുന്നിൽ നഗ്നത കാണിക്കുന്നു. ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങി ദൈവത്തെ ഒറ്റിക്കൊടുക്കുന്ന പിശാചുക്കളെപ്പോലെ അവർ മാറി. ബിജെപി ഹിന്ദുമതത്തിന്റെ ശത്രുവാണ്’, കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലെ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button