കയ്റോ: ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈജിപ്തിലെ എൽ വഹാത് മരുഭൂമിയിലുണ്ടായ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ സുരക്ഷാ സംഘത്തെയാണ് ഭീകരർ ആക്രമിച്ചത്. നിരവധി ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അൻസാർ ബയത് ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
Post Your Comments