Latest NewsNews StoryHighlights 2017

എസ് ജാനകി ഇനിയൊരിക്കലും പുതിയ പാട്ടുകൾ പാടുകയില്ല

മൈസൂരു ; സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി എസ് ജാനകി. ഒക്ടോബര്‍ 28-ന് മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിക്ക് ശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും നിന്ന് വിട്ടു നിൽക്കുമെന്ന് എസ് ജാനകി അറിയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം തന്റെ സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ്. പക്ഷെ , മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്.

ഇതിന് ശേഷം സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഞാനുണ്ടാവില്ല. ഒട്ടേറെ ഭാഷകളിലായി മതിവരുവോളം പാട്ടുകള്‍ പാടിയെന്നും സാധാരണജീവിതം നയിക്കുകയാണ് ഇനി ലക്ഷ്യമെന്നും എസ് ജാനകി പറഞ്ഞു. മാനസഗംഗോത്രിയിലെ ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ 28-ന് വൈകീട്ട് 5.30 മുതല്‍ രാത്രി 10.30 വരെയുള്ള പരുപാടിയിൽ താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കുവേണ്ടി മലയാളം പാട്ടുകള്‍ പാടുമെന്നും ജാനകി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button