ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നത് വ്യാജ അക്കൗണ്ടുകളാണെന്നു റിപ്പോർട്ട്. ഊരോ പേരോ ഇല്ലാത്ത വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് രാഹുലിന്റെ ട്വിറ്റർ സ്ഫോടനമെന്ന് തെളിഞ്ഞു.
രാഹുലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ ഓഫീസ്‌ഓഫ്‌ആർജിയാണ് വിവാദത്തിൽ പെട്ടത്.
രാഹുലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത ഐഡികളിൽ ഭൂരിഭാഗവും റഷ്യ , ഖസാക്കിസ്ഥാൻ , ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റർ സ്ഫോടനം വ്യാജമാണെന്ന് തെളിഞ്ഞതോടെ രാഹുൽ തെരഞ്ഞെടുപ്പ് ജയിക്കാൻ പോകുന്നത് ഇന്തോനേഷ്യയിലും ഖസാക്കിസ്ഥാനിലും റഷ്യയിലും ആണോയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഖസാക്കിസ്ഥാനിൽ രാഹുൽ തരംഗം എന്ന് അർത്ഥം വരുന്ന ഹാഷ് ടാഗ് ട്വിറ്ററിൽ തരംഗമാവുകയും ചെയ്തു.
Post Your Comments