അങ്കമാലി: വധശ്രമക്കേസ് പ്രതിയുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തി എംഎല്‍എ വിവാദത്തില്‍. കോണ്‍ഗ്രസിന്റെ അങ്കമാലി എംഎല്‍എ റോജി എം ജോണാണ് വിവാദത്തിലായത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് പ്രതി റൈസണുമായി വിദേശത്ത് ഒന്നിച്ചിരിക്കുന്ന ഫോട്ടോയാണ് പുറത്തു വന്നത്. പ്രതിയെ രക്ഷിക്കാന്‍ എംഎല്‍എ ശ്രമിക്കുന്നതായി ആരോപിച്ച് റൈസണ്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ആക്രമണഇര ജയിന്‍ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
റൈസണുമായി ബഹ്‌റിനിലായിരുന്നു എംഎല്‍എയുടെ കൂടിക്കാഴ്ച. പ്രതിയുമൊത്ത് ജനപ്രതിനിധി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതേസമയം വിദേശയാത്ര അങ്കമാലിയിലെ പ്രവാസി കൂട്ടായ്മയാണ് സംഘടിപ്പിച്ചതെന്നും ആ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ ബഹ്‌റിനിലേക്ക് പോയതെന്നുമാണ് എംഎല്‍എയുടെ ന്യായീകരണം. അതിനിടയില്‍ തന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ പലരും വന്നിരുന്നു. അവരില്‍ ഒരാളാണ് പ്രതി റൈസണ്‍. റൈസണെ താന്‍ അറിയില്ലെന്നും അയാള്‍ കുറ്റവാളിയാണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്നും എംഎല്‍എ പറയുന്നു. വെട്ടേറ്റ ജയിന്റെ അയല്‍വാസിയാണ് റൈസണ്‍. ഇയാളെ കുറിച്ച് എംഎല്‍എയ്ക്ക് നന്നായി അറിയാമെന്നും തന്നെ ആക്രമിച്ച കേസില്‍ ഇയാള്‍ ഒളിവിലാണെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള ആളാണെന്നും എംഎല്‍എയ്ക്ക് അറിയാവുന്ന കാര്യമാണെന്നും ജെയിന്‍ പറയുന്നു.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു റൈസന്റെ ക്വട്ടേഷന്‍ സംഘം ജെയിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. 2016 ജനുവരി 26 ന് ആറംഗ ക്വട്ടേഷനാണ് ആക്രമണം നടത്തിയത്. ശരീരമാസകലം 22 വെട്ടുകളേറ്റതിനെ തുടര്‍ന്ന് മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ജെയിന്‍. ഇയാള്‍ക്ക് പൂര്‍ണ്ണമായി ശാരീരികക്ഷമത ഇതുവരെ കൈവരിക്കാനായിട്ടില്ല. കേസിലെ പ്രതിയായ റൈസണുമായി എംഎല്‍എയുടെ സൗഹൃദമാണ് ഇതിലൂടെ പുറത്തു വന്നതെന്നും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ജെയിന്‍ പറയുന്നു.
Post Your Comments