കെയ്‌റോ: കെയ്‌റോയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 54 പോലീസുകാർ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മരുഭൂമിയിലെ ഒളിത്താവളത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. 2013 മുതല്‍ തീവ്രവാദി ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഗവർണറേറ്റിലെ അൽ വഹാത് അൽ ബഹരിയ പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഹാസം തീവ്രവാദി സംഘടനയിലെ അംഗങ്ങള്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രദേശത്തേയ്ക്ക് നാല് വാഹനങ്ങളിലായി എത്തിയ പോലീസുകാര്‍ക്ക് നേരെ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും ആള്‍നാശമുണ്ടായി. അതേസമയം സിനായ് പെനിൻസുലയുടെ വടക്കൻ പ്രദേശമായ സൂയസ് കനാലിനു സമീപം കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരരുടെ ആക്രമണം അടുത്തിടെ വർദ്ധിച്ച് വരികയാണ്.
Post Your Comments