Latest NewsIndia

കോച്ചില്‍ നട്ടപാതിരാക്ക് യുവതിക്ക് നേരെ ടിടിഇയുടെ ലെെംഗീകവെെകൃതം – പോലീസെത്തിയപ്പോള്‍ ആള് മുങ്ങി

മുംബൈ :  ട്രെയിന്‍ യാത്രക്കിടെ കോച്ചിലുണ്ടായിരുന്ന യുവതിക്ക് നേരെ ടിക്കറ്റ് പരിശോധകന്‍റെ ലെെംഗിക വെെകൃത പ്രകടനം. ഭയന്ന യുവതി പോലീസിനെ വിവരമറിയിച്ചെങ്കിലും ടിടിഇ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. ചെന്നെയില്‍ നിന്ന് മുംബെെയിലേക്ക് യാത്ര തിരിച്ച യുവതിക്കാണ് ദുരനുഭവം നേരിട്ടത്. സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥനായ എച്ച്‌ എസ് മീണ എന്ന ആളാണ് യുവതിക്ക് മുന്നില്‍ തെറ്റായ രീതിയില്‍ പെരുമാറിയതായി റിപ്പോര്‍ട്ടുകള്‍. വതിയുടെ പരാതിയില്‍ ടിടിഇക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

ചെന്നൈ ദാദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. രാത്രി 2.15 ഓടെ ടിക്കറ്റ് എക്‌സാമിനര്‍ എച്ച്‌ എസ് മീണ യുവതിയുടെ കോച്ചിലെത്തി. യുവതി ടിക്കറ്റും ഐഡി പ്രൂഫും കാണിച്ചു. ഇത് പരിശോധിച്ചശേഷം തിരികെപോയ ടിടിഇ, അല്‍പ്പസമയത്തിന് ശേഷം തിരികെയെത്തിയാണ് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് യുവതി ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ടിടിഇ മുങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button