ലക്‌നൗ: കാര്‍ഡില്ലാതെയും എടിഎമ്മുകളില്‍ നിന്ന് പണം തട്ടുന്ന സൈബര്‍ കള്ളന്‍മാര്‍ വ്യാപകമാകുന്നു. പണം നഷ്ടമായതറിഞ്ഞ് കാര്‍ഡ് ബ്ലോക് ചെയ്തിട്ടും പണം നഷ്ടപ്പെടുന്ന സാഹചര്യം. ഒന്നിലധികം തവണ ഒരേ അകൗണ്ടില്‍ നിന്നും കാശ് പോയിട്ടും ഇതുവരെ തട്ടിപ്പുകാരെ തടുക്കാനായില്ല. മാത്രമല്ല, ഡല്‍ഹിയിലെ ഒരു എടിഎം വഴിയാണ് പണം പോയതെന്ന് വ്യക്തമായിട്ടും തട്ടിപ്പുകാരുടെ ദൃശ്യങ്ങളൊന്നും സിസിടിവിയില്‍ പതിഞ്ഞിട്ടുമില്ല.
പണം നഷ്ടപ്പെട്ടവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ എസ്ബിഐ ശാഖകളില്‍ അക്കൗണ്ടുള്ളവരാണ്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ അക്കൗണ്ടന്റായ കുല്‍ദീപ് ഗുപ്തയ്ക്ക് ഉത്തര്‍പ്രദേശിലെ ഒരു എസ്ബിഐ ശാഖയിലാണ് അക്കൗണ്ട്. ഒക്ടോബര്‍ നാലിനു രാത്രി പതിനൊന്നരയ്ക്കും പിറ്റേന്ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കുമിടയില്‍ കുല്‍ദീപിനു നഷ്ടമായത് എണ്‍പതിനായിരം രൂപ. ഡെറാഡൂണില്‍ ബിടെക് വിദ്യാര്‍ഥിയായ മോഹിത് ബസേരയ്ക്ക് ഉത്തരാഖണ്ഡിലെ എസ്ബിഐ ശാഖയിലാണ് അക്കൗണ്ട്. ഇതേ രാത്രി നഷ്ടപ്പെട്ടത് അറുപതിനായിരത്തി ഒരുന്നൂറുരൂപ.
ഡല്‍ഹി പിതംപുരയിലെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചുവെന്നാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന മറുപടി. എങ്ങനെയാണ് ഈ പണം നഷ്ടപ്പെട്ടത്. എടിഎമ്മില്‍ നിന്ന് നാല്‍പതിനായിരംരൂപ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചയുടന്‍ തന്നെ മോഹിത് കാര്‍ഡ് ബ്ലോക്ക് ചെയ്തു. എന്നിട്ടും പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
ഇവരെ കൂടാതെ ഡല്‍ഹി സ്വദേശിനിക്ക് അറുപതിനായിരം രൂപയും മറ്റൊരാള്‍ക്ക് നാല്‍പത്തിമൂവായിരംരൂപയുമാണ് സമാനരീതിയില്‍ നഷ്ടമായത്. എടിഎംകാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായാണ് ബാങ്കുകളില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി. എടിഎം കാര്‍ഡ് നിങ്ങളുടെ കയ്യില്‍ സുരക്ഷിതമായി ഉണ്ടെങ്കിലും പണം നഷ്ടപ്പെടാമെന്ന മുന്നറിയിപ്പാണ് ഈ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്.
Post Your Comments