മുംബൈ: ന്യുസിലന്‍ഡുമായുള്ള ഏകദിനപരമ്പരക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ഇത്തവണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിഞ്ഞ് നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുനും ഉണ്ടായിരുന്നു. വിരാട് കോലിക്കും ശിഖര്‍ധവാനും അടക്കമുള്ള താരങ്ങള്‍ ഇന്ന് നടന്ന പരിശീലനത്തില്‍ അര്‍ജ്ജുന്റെ പേസുകള്‍ നേരിട്ടു.ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അർജ്ജുൻ ബോൾ ചെയ്‌തത്.
മുംബൈ അണ്ടര്‍ 23,19 ടീമുകളിലെ താരങ്ങളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു നല്‍കുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അര്‍ജ്ജുന്‍ നെറ്റ്‌സിലും സ്റ്റേഡിയത്തിലും എത്താറുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിഞ്ഞ് നല്‍കുന്നത് ഇതാദ്യമായാണ്. അര്‍ജ്ജുന്‍ ബൗള്‍ ചെയ്യുന്നതുള്‍പ്പടെ ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments