ന്യൂഡൽഹി: വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിർദേശം. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാൽ ഇന്ത്യന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് നിർദേശം നൽകിയിരിക്കുന്നത്. ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈഫൈയും ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപയോഗിക്കുമ്പോള്‍ സൈബര്‍ ആക്രമണത്തിന് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇതു വഴി നെറ്റ് ഉപയോഗിക്കുന്നത് മൂലം ഇമെയില്‍, മറ്റ് സമൂഹ മാധ്യമങ്ങളുടെ പാസ്വേഡുകള്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ചാറ്റ് മെസ്സേജുകള്‍, ഇമെയിലുകള്‍ എന്നിവ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടതലാണെന്നാണ് ഇവരുടെ വിലയിരുത്തൽ.
Post Your Comments