ടെലികോം സേവന ദാതാക്കൾക്കിടയിൽ മത്സരം മുറുകുന്നതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഭാരതി എയർടെൽ. ഇത്തവണ ഇന്ത്യയിൽ ആദ്യമായി 5ജി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) സേവനമാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ‘എക്സ്ട്രീം എയർ ഫൈബർ’ എന്ന പേരാണ് പുതിയ സേവനത്തിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് എഫ്ഡബ്ല്യുഎ സേവനം ആസ്വദിക്കാനാകും.
പ്രതിമാസം 799 രൂപ മാത്രം ചെലവഴിച്ചാൽ എക്സ്ട്രീം എയർ ഫൈബർ പ്ലാൻ ലഭിക്കുന്നതാണ്. ഈ പ്ലാനിന് കീഴിൽ 100 എംബിബിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും. അതേസമയം, 6 മാസത്തെ പ്ലാൻ എടുക്കുന്നവർക്ക്, നിരക്കുകളിൽ 7.5 ശതമാനത്തിന്റെ ഇളവുകൾ ലഭിക്കുമെന്ന് എയർടെൽ വ്യക്തമാക്കി. 2,500 രൂപ സുരക്ഷാ നിക്ഷേപമായി നൽകേണ്ടതുണ്ട്. നിലവിൽ, 6 മാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളൂ. പ്രതിമാസ സബ്സ്ക്രിപ്ഷൻ എടുക്കാൻ സാധിക്കുകയില്ല.
പ്രത്യേക തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള പ്ലഗ് ഇൻ പ്ലേ ഡിവൈസാണ് എക്സ്ട്രീം എയർ ഫൈബർ. പുതിയ തരത്തിലുള്ള വൈഫൈ ഉപകരണമെന്നും ഇവയെ വിശേഷിപ്പിക്കാവുന്നതാണ്. വൈഫൈ-6 സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം കെട്ടിടങ്ങൾക്കുള്ളിൽ കൂടുതൽ മെച്ചപ്പെട്ട 5ജി കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഒരേസമയം 64 ഉപകരണങ്ങൾ വരെ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.
Post Your Comments