കൊച്ചി•മതംമാറി വിവാഹം കഴിച്ച ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് വന്ന ശേഷവും ഭര്‍ത്താവിനൊപ്പം പോകാതിരിക്കാന്‍ യോഗ കേന്ദ്രം അധികൃതര്‍ തന്നെ നിരന്തരം ഭയപ്പെടുത്തിയിരുന്നതായി ശ്രുതി മൊഴി നല്‍കി. ആദ്യം ഹൈകോടതിയില്‍ ഹാജരായപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്ന് സിംഗിള്‍ ബെഞ്ച് മുന്‍പാകെ പറഞ്ഞത് ഭയന്നായിരുന്നുവെന്ന് പിന്നീട് ശ്രുതി മൊഴി നല്‍കിയിരുന്നതായും ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ പായുന്നു.
മുത്തച്ഛന്റെ മരണവും യാത്രയും ഒപ്പം യോഗ കേന്ദ്രത്തില്‍ നിന്നടക്കമുള്ള പീഡനവും ഭീഷണിയും നേരിടേണ്ടി വന്ന മാനസികാവസ്ഥയിലാണ് ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്ന് മൊഴി നല്‍കിയത്. അനീസിനൊപ്പം പോകാതിരിക്കാന്‍ മാത്രമല്ല, തിരികെ ഹിന്ദുമതത്തിലേക്ക് വരാനും സമ്മര്‍ദവും മര്‍ദനവുമുണ്ടായി. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ ശ്രുതി വ്യക്തമായി വിവരിച്ചിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു.
ശ്രുതിയെ സിറിയയിലേക്കോ യമനിലേക്കോ കൊണ്ടുപോകും എന്ന തരത്തില്‍ നാട്ടില്‍ പ്രചരിച്ച പോസ്റ്റര്‍ തന്നില്‍ ഭയം ജനിപ്പിക്കാന്‍ വേണ്ടി യോഗ കേന്ദ്രത്തിന്റെ ആളുകള്‍ മനപൂര്‍വം ചെയ്തതാണെന്നും ശ്രുതി മൊഴി നല്‍കിയതായും വിധി പകര്‍പ്പിലുണ്ട്.
അതേസമയം, അല്ല പ്രണയ വിവാഹങ്ങളും ലവ് ജിഹാദ് അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജാതിവ്യവസ്ഥയെ നശിപ്പിക്കുന്ന മിശ്രവിവാഹങ്ങള്‍ ദേശീയ താല്‍പര്യമാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കേണ്ട സമയത്ത് ജാതിവ്യവസ്ഥ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. എന്നാല്‍, ജാതിവ്യവസ്ഥയെ എതിര്‍ത്ത് മിശ്രവിവാഹിതരാകുന്നവര്‍ അക്രമത്തിനിരയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ അക്രമം അഴിച്ചുവിടുന്നവരെ കര്‍ശനമായി നേരിടണം. സ്വതന്ത്ര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. അവരുമായുള്ള ബന്ധം വിടര്‍ത്തുകയെന്നതിനപ്പുറം രക്ഷിതാക്കള്‍ക്കുപോലും മറ്റൊരു വഴിയില്ല. ഭീഷണിപ്പെടുത്താനും അക്രമം അഴിച്ചുവിടാനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments