ദുബായ്•വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത് ആലോചിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.
കുറ്റം ചെയ്തെന്ന് യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് നിര്‍ത്തുമ്പോള്‍ വ്യക്തമായ തെളിവ് ഉള്ളവരെ നിസാര ശിക്ഷകള്‍ നല്കി കളികക്ന് അനുവദിക്കുന്നു. ബി.സി.സി.െഎ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ദുബായില്‍ പറഞ്ഞു.
മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്തരായ ആളുകളെത്തില്ല.എന്നാല്‍ ക്രിക്കറ്റ് പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുമുണ്ട്. അവരെ നിരാശപ്പെടുത്താതിരിക്കാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
Post Your Comments