മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വില്‍ക്കുന്നു. ഏകദേശം അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന വസ്തു വകകളാണ് ലേലം ചെയ്യുന്നത്. നവംബര്‍ 14ന് ലേല തീയതി നിശ്ചയിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.
മുംബൈ പക്‌മോഡിയ തെരുവിലെ ധമര്‍വാല ഉള്‍പ്പെടെ ദാവൂദിന്റെ അഞ്ച് വസ്തുക്കളാണ് ലേലത്തില്‍ വില്‍ക്കുന്നത്.ആദ്യകാലങ്ങളില്‍ ദാവൂദ് താവളമാക്കിയിരുന്നത് ധമര്‍വാല കെട്ടിടത്തിലായിരുന്നു. 1980ല്‍ അബ്ദുള്‍ ഹുസൈന്‍ ധമര്‍വാല എന്നയാളുടെ കൈയില്‍ നിന്ന് ഈ കെട്ടിടം വാങ്ങിയത്. അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്ത ഇക്ബാല്‍ കാസ്കര്‍ (ദാവൂദിന്റെ സഹോദരന്‍) ആയിരുന്നു ഇത് കൈവശം വച്ചിരുന്നത്.
ഇതു കൂടാതെ, മുഹമ്മദ് അലി റോഡിലെ ശബ്നം ഗസ്റ്റ് ഹൗസ്, മസഗണിലെ പേള്‍ഹാര്‍ബറിലുള്ള ഫ്ളാറ്റ്, സയിഫീ ജൂബിലി തെരുവിലെ കെട്ടിടം, ഔറംഗബാദിലുള്ള 600 ചതുരശ്ര മീറ്ററിലെ പുരയിടം എന്നിവയാണ് ലേലത്തിനൊരുങ്ങുന്നത്.
Post Your Comments