Latest NewsKeralaNews

പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം•അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി.

മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം -ജനുവരി 26, ശിവരാത്രി -ഫെബ്രുവരി 13, പെസഹ വ്യാഴം -മാര്‍ച്ച് 29, ദു:ഖ വെളളി -മാര്‍ച്ച് 30, മെയ് ദിനം -മെയ് 1, ഈ ദുല്‍- ഫിത്തര്‍ (റംസാന്‍) – ജൂണ്‍ 15, സ്വാതന്ത്ര്യദിനം – ആഗസ്റ്റ് 15, ബക്രീദ് – ആഗസ്റ്റ് 22, ഒന്നാം ഓണം – ആഗസ്റ്റ് 24, തിരുവോണം-ആഗസ്റ്റ് 25, നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27, അയ്യങ്കാളി ജയന്തി – ആഗസ്റ്റ് 28, മുഹറം സെപ്റ്റംബര്‍ 20, ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബര്‍ 21, ഗാന്ധി ജയന്തി – ഒക്ടോബര്‍ രണ്ട്, മഹാനവമി – ഒക്ടോബര്‍ 18, വിജയദശമി – ഒക്‌ടോബര്‍ 19, ദീപാവലി – നവംബര്‍ 6, മിലാദ് – ഇ-ഷെരീഫ് (നബിദിനം) – നവംബര്‍ 20, ക്രിസ്മസ് – ഡിസംബര്‍ 25.

രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍: ഈസ്റ്റര്‍ – ഏപ്രില്‍ 1, അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, വിഷു – ഏപ്രില്‍ 15, കര്‍ക്കിടക വാവ് – ഓഗസ്റ്റ് 11, മൂന്നാം ഓണം – ആഗസ്റ്റ് 26, ശ്രീകൃഷ്ണ ജയന്തി – സെപ്റ്റംബര്‍ 2.

നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച് 12, വിശ്വകര്‍മ്മ ദിനം – സെപ്റ്റംബര്‍ 17.

shortlink

Related Articles

Post Your Comments

Related Articles


Back to top button