ഇസ്ലാമാബാദ്: ഒത്തുകളി വിവാദം ക്രിക്കറ്റ് താരത്തിനു അഞ്ചുവര്‍ഷം വിലക്ക്. പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ഓപ്പണര്‍ ഖാലിദ് ലത്തീഫിനാണു അഞ്ചു വർഷത്തേക്ക് വിലക്ക് ലഭിച്ചത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരി വെക്കുകയും 10 ലക്ഷം രൂപ പിഴ താരത്തിന് വിധിക്കുകയും ചെയ്തു. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും ലത്തീഫിന് വിലക്കുണ്ട്. പാകിസ്ഥാന് ദേശീയ ടീമിനുവേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 20 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുള്ള ലത്തീഫ് പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരം കൂടിയാണ്.
Post Your Comments