ആലപ്പുഴ: കേരളത്തിലെ ദേശിയപാത റോഡ് നിര്‍മ്മാണം കാണാന്‍ കൊറിയന്‍ സംഘം എത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അനുമതിയോടെയാണ് ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കൊറിയയില്‍ നിന്നുള്ള ദേശീയപാത വിദഗ്ദ സംഘം എത്തിയത്. കൊറിയന്‍ സംഘത്തിന്റെ ഈ സന്ദര്‍ശനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ജര്‍മ്മന്‍ മാത്യകയിലുള്ള റോഡ് നിര്‍മ്മാണം വളരെ ചിലവ് കുറവും ഈട് നില്‍ക്കുന്നവയും, പരിസ്ഥിതി സൗഹാര്‍ദവുമാണ്. റോഡിന്റെ ഉപരിതലം പൊളിച്ച് നീക്കി പുതിയ റോഡ് നിര്‍മ്മാണത്തിനായി അവ വീണ്ടും ഉപയോഗിക്കും. മില്ലിംഗ് ആന്റ് റീസൈക്ലിംഗ് എന്ന ഈ നിർമ്മാണ രീതി തന്നെയാണ് നിരവധി രാജ്യങ്ങളില്‍ പിന്തുടരുന്നത്.
Post Your Comments