തിരുവനന്തപുരം ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പടയൊരുക്കത്തിന് തയ്യാറെടുക്കുന്നു. ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പുകൾ ശേഖരിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഒരു ബൂത്തിലെയും വീടുകൾ സന്ദർശിച്ച് മൂന്നര മീറ്റർ നീളവും ഒരുമീറ്റർ വീതിയുമുള്ള വെള്ള ബാനറിൽ സെക്ച്ച് പേന കൊണ്ടുള്ള 500 ഒപ്പുകൾ ശേഖരിക്കുമെന്നു ജാഥാ ഉപസമിതി കൺവീനർ വി.ഡി.സതീശൻ അറിയിച്ചു.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ‘സിഗ്നേച്ചർ ക്യാംപെയ്ൻ ആയി ഇത് മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. ബാനറുകളെല്ലാം കൂടി ഒരുമിച്ചു തയ്ച്ചാൽ അതു 70 കിലോമീറ്ററെങ്കിലും നീളമുണ്ടാകും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം, ഇതാ ഞങ്ങളുടെ കയ്യൊപ്പ്’ എന്ന് ബാനറുകൾക്കു മുകളിൽ രേഖപ്പെടുത്തും ഒപ്പിടാൻ കഴിയാത്തവരുടെ വിരലടയാളം രേഖപ്പെടുത്തും.
തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 21നും എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ 28നും ആയിരിക്കും യുഡിഎഫ് നേതാക്കൾ ഭവനസന്ദർശനം നടത്തി ഒപ്പുകൾ ശേഖരിക്കുക. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചന തുറന്നു കാണിക്കുന്ന ലഘുലേഖകളും ഈ അവസരത്തിൽ വീടുകളിലെത്തിക്കും. ബാനറുകൾ ഒരുമിച്ചാക്കി ജാഥയെത്തുന്ന വേളയിൽ മണ്ഡലം കമ്മിറ്റികൾ പ്രതിപക്ഷ നേതാവിനെ ഏൽപ്പിക്കും.
Post Your Comments