സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് (സി.ഐ.എസ്.എഫ്.) വിളിക്കുന്നു. കോണ്‍സ്റ്റബിള്‍/ട്രേഡ്സ്മാന്‍ തസ്തികയിലേക്ക്ഇപ്പോൾ അപേക്ഷിക്കാം.ബാര്‍ബര്‍, ബൂട്ട് മേക്കര്‍, കുക്ക്, കാര്‍പന്റര്‍, ഇലക്‌ട്രീഷ്യന്‍, മേസണ്‍, മാലി, പെയിന്റര്‍, സ്വീപ്പര്‍, വാഷര്‍മാന്‍ തുടങ്ങിയ വിവിധ ട്രേഡുകളിലായി ആകെ 378 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപെടുന്നവരെ താത്കാലികമായിട്ടാണ് നിയമിക്കുന്നതെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താം.
എസ്.എസ്.എല്‍. സി. അല്ലെങ്കില്‍ തത്തുല്യം,ട്രേഡില്‍ ഐ.ടി.ഐ. പരിശീലനം നേടിയവര്‍ തുടങ്ങിയ യോഗ്യത ഉള്ള അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. വിമുക്തഭടര്‍ക്കായി നീക്കി വെച്ച 40 ഒഴിവുകളിലേക്കും ഈ അവസരത്തിൽ റിക്രൂട്ട്മെന്റ് നടക്കും. ശാരീരികക്ഷമതാപരിശോധന, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ തിരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;സി.ഐ.എസ്.എഫ്
അവസാന തീയതി: നവംബര്‍ 22
Post Your Comments