Latest NewsIndia

സുരക്ഷ ഇനി കേന്ദ്രത്തിന്: ഇഡിയുടെ എല്ലാ ഓഫീസുകളിലും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: അടുത്ത കാലത്തായി കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരിടുന്ന ഭീഷണികളും ആക്രമണങ്ങളും കണക്കിലെടുത്ത് ഇഡിയുടെ എല്ലാ ഓഫീസുകളിലും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തുടനീളമുള്ള ഇ.ഡിയുടെ തെരച്ചിലുകളിലോ അന്വേഷണങ്ങളിലോ തടസ്സങ്ങളുണ്ടാകാതിരിക്കാൻ അർദ്ധസൈനികരെ സ്ഥിരമായി വിന്യസിക്കാനാണ് തീരുമാനം.

ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റിലെ ഒരു സംഘത്തെ ഈ വർഷം ജനുവരി 5ന് അക്രമികൾ കൂട്ടമായി ആക്രമിച്ചിരുന്നു. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് കരുതപ്പെടുന്ന ജനക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു

ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ കൊൽക്കത്ത, റാഞ്ചി, റായ്പൂർ, മുംബൈ, ജലന്ധർ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലാണ് അർദ്ധസൈനികരെ വിന്യസിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button