Latest NewsNewsIndia

തീർത്ഥയാത്ര പ്ലാൻ ചെയ്‌ത്‌ ഭാര്യയെ ഗംഗയിൽ തള്ളിയിട്ടു കൊന്നു; യുവാവിന്റെ ക്രൂരപ്രവർത്തിക്ക് പിന്നിലെ കാരണം ഇങ്ങനെ

ഹരിദ്വാര്‍: കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി തീര്‍ത്ഥയാത്ര പ്ലാൻ ചെയ്ത് ഭാര്യയെ കൊന്ന യുവാവ് പിടിയിൽ. ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒപ്പം ജോലി ചെയ്യുന്ന റീതു എന്ന പെണ്‍കുട്ടിയുമായി സച്ചിന്‍ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇയാൾ മഹിമയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷവും റീതുവുമായുള്ള ബന്ധം സച്ചിൻ തുടർന്ന് വന്നു. മഹിമ വിവരം അറിഞ്ഞതോടെ ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. വീട്ടുകാര്‍ ഇടപെട്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. അവസാനം പിരിയാന്‍ തീരുമാനമായി.

വിവാഹ ബന്ധം ഒഴിയാൻ താൻ നൽകിയ സ്വർണാഭരണങ്ങളുടെ വിലയായി 15 ലക്ഷം രൂപ നൽകാൻ ഇയാൾ മഹിമയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. പകുതി തുകയായ 7.5 ലക്ഷം രൂപ മഹിമയുടെ വീട്ടുകാര്‍ സച്ചിനു നല്‍കുകയും ബാക്കി തുക മൂന്നുമാസത്തിനു ശേഷം നല്‍കാമെന്ന് വാക്കു നല്‍കുകയും ചെയ്തു. എന്നാല്‍ പണം നൽകാൻ ഇവർക്ക് കഴിയാത്തതിനാൽ റീതുവും സച്ചിനും ചേര്‍ന്നു പുതിയ പദ്ധതി തയാറാക്കുകയും ഇതിന്റെ ഭാഗമായി മഹിമയുമൊത്തു പുണ്യസ്ഥലമായ ഹരിദ്വാറിലേയ്ക്കു സച്ചിന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുകയും ചെയ്‌തു. തുടർന്ന് ഗംഗയുടെ തീരത്തുള്ള ഒരു പാലത്തിന്റെ കൈവരിയില്‍ ഇരുത്തി ഇരുവരും ഫോട്ടോകള്‍ എടുത്തു. പിന്നീട് ആളില്ലാത്ത തക്കം നോക്കി സച്ചിന്‍ മഹിമയെ ഗംഗയില്‍ തള്ളിയിട്ടു. ഇയാള്‍ തന്നെയാണു വീട്ടുകാരെ വിളിച്ചു മഹിമ ഗംഗയില്‍ വീണു എന്ന് വിളിച്ചു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹരിദ്വാറില്‍ എത്തിയ ശേഷവും സച്ചിനും റീതുവുമായി ദീര്‍ഘനേരം സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇതോടെ സച്ചിന് നേരെ സംശയം നീളുകയായിരുന്നു. റീതുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണു മഹിമയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് എന്നു സച്ചിന്‍ പൊലീസിനു മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button