Latest NewsKeralaNews

സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച വടക്കാഞ്ചേരി പീഡനക്കേസ് എങ്ങുമെത്തിയില്ല : കേസ് അന്വേഷണത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചത് ഇങ്ങനെ :

 

തൃശൂര്‍: സംസ്ഥാന സര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാഴ്ത്തിയ വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം പോലീസ് അവസാനിപ്പിച്ചു. സിപിഎം നഗരസഭ കൗണ്‍സിലര്‍ ജയന്തനടക്കം നാലു പേര്‍ പ്രതികളായ കേസാണ് പോലീസ് അവസാനിപ്പിച്ചത്. ജയന്തനുള്‍പ്പെടെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലായിരുന്നു കേസ്.

കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതെന്നു സൂചന. യുവതിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ ആകില്ലെന്നുമാണ് പോലീസ് നിലപാട്. അന്വേഷണത്തിന്റെ ചുമതലയുള്ള പാലക്കാട് എഎസ്പി ജി. പൂങ്കുഴലി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

അന്വേഷണം നടത്തിയെങ്കിലും ജയന്തന്‍ ഉള്‍പ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറായിരുന്നില്ല. കേസില്‍ നുണപരിശോധന നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. പരാതിക്കാരിയും ഭര്‍ത്താവും ജയന്തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button