ലുധിയാന/ പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് ഇയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കൈലാഷ് നഗറില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
പുലർച്ചെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് വെടിയേറ്റത്. കഴുത്തിനും പുറത്തുമാണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ രവീന്ദര്‍ ഗോസായി മരിച്ചു. ആർ എസ് എസ് സ്ഥാനങ്ങൾക്ക് പുറമെ ബിജെപിയുടെ പ്രാദേശിക ഭാരവാഹിത്വവും വഹിക്കുന്നുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments