ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പതിനഞ്ചുകാരനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്നു. ലുധിയാനയിലെ ഇ.ഡബ്ലിയു.എസ് കോളനിയിലെ സ്വദേശി സാവനാണ് കൊല്ലപ്പെട്ടത്. 15 പേരടങ്ങുന്ന സംഘമാണ് സിവിൽ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി പതിനഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും രോഗികളും നോക്കി നിൽക്കെയാണ് അക്രമികൾ സാവനെ കോല നടന്നത്. വാളുകളും കോടാലികളുമായാണ് അക്രമികൾ ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം കോളനിയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ തലയ്ക്കടിയേറ്റ സഹോദരനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു സാവൻ.
കൊലപാതകം നടത്തിയത് 17 നും 22നും ഇടയ്ക്ക് പ്രായമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമികളിൽ തിരിച്ചറിഞ്ഞ 7 പേർക്കെതിരെയും അജ്ഞാതരായ എട്ടു പേർക്കെതിരെയും കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെക്കുറിച്ച് ആശുപത്രിയിലുള്ളവർ അറിയിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments