ഹരിപ്പാട്: യു.ഡി.എഫ് പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച് എന്നു ആരോപിച്ചാണ് യു.ഡി.എഫ് പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നത്. ഹരിപ്പാട്ടാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നത്.
കെഎസ്ആര്‍ടിസി ബസിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അരുണ്‍ ശിവാനന്ദനാണ് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ടയായിരുന്നു ഉപരോധം. മുഖത്തും നട്ടെല്ലിനും അരുണിനു പരിക്കേറ്റു. അതു കൊണ്ട് എത്രയും വേഗം ചികിത്സ നല്‍കണമെന്നു ആവശ്യപ്പെട്ടാണ് ഉപരോധം. ഇന്നു വൈകുന്നേരം ആറു മണിക്കാണ് ഉപരോധം തുടങ്ങിയത്. ഉപരോധം ഇപ്പോഴും തുടരുകയാണ്.
Post Your Comments