പത്തനംതിട്ട•മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്നില്‍ ജനതാദള്‍ (യു)ല്‍ നിന്നും വിജയിച്ച മനോജ് മാധവശ്ശേരില്‍, വാര്‍ഡ് നാലില്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ നിന്നും വിജയിച്ച രമ ഭാസ്‌കര്‍, വാര്‍ഡ് ഒമ്പതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും വിജയിച്ച പി.എ.നാരായണന്‍ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2017 ഒക്‌ടോബര്‍ 13 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
രണ്ടായിരത്തി പതിനഞ്ചില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞടുപ്പില്‍ മനോജ് മാധവശ്ശേരില്‍, രമ ഭാസ്‌കര്‍, പി.എ.നാരായണന്‍ എന്നിവര്‍ യു.ഡി.എഫില്‍ നിന്ന് വിജയിക്കുകയും നവംബര്‍ 19ന് നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ട് എല്‍.ഡി.എഫിന് അനുകൂലമായി നിവപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മനോജ് മാധവശ്ശേരില്‍ എല്‍.ഡി.എഫുമായി സഹകരിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്(എം) അംഗം രമ ഭാസ്‌കര്‍ മനോജ് മാധവശ്ശേരിലിനെ അനുകൂലിക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം പി.എ.നാരായണന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ നടപടികള്‍ക്കെതിരേ വാര്‍ഡ് പന്ത്രണ്ടിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം സദാശിവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവര്‍ക്കെതിരേ നടപടി എടുത്തത്. 13 വാര്‍ഡുകളുള്ള മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍, യു.ഡി.എഫിന് 5 എല്‍.ഡി.എഫ് 4 ബി.ജെ.പി 3 സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് അംഗബലം.
Post Your Comments