കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ മെട്രോയുടെ വരുമാനത്തില്‍ വര്‍ധന. കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ എത്തിയ യാത്രക്കാര്‍ക്കു മെട്രോ ആശ്വാസമായി. മെട്രോ സര്‍വീസ് നഗരത്തിലേക്ക് തുടങ്ങിയ ശേഷമുള്ള ആദ്യ ഹര്‍ത്താലായിരുന്നു ഇന്ന് നടന്നത്.
ഇന്നു വൈകുന്നേരം ഏഴു വരെ 19,705 പേര് മെട്രോയില്‍ യാത്ര ചെയ്തു. ഇതില്‍ നിന്നും 7,10,806 രൂപയാണ് മെട്രോ കളക്ഷന്‍ ഇനത്തില്‍ നേടിയത്. മെട്രോയുടെ സര്‍വീസ് മഹാരാജാസ് കോളേജിലേക്ക് നീട്ടിയ ശേഷമുള്ള ഹര്‍ത്താലില്‍ നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കും സര്‍വീസ് പ്രയോജനകരമായി മാറി.
ഇന്നു ആളുകള്‍ ഓഫീസില്‍ എത്താന്‍ ആശ്രയിച്ചത് മെട്രോയെ ആയിരുന്നു. ഇന്നു നല്ല തിരക്കാണ് മെട്രോയില്‍ അനുഭവപ്പെട്ടത്.
Post Your Comments