വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം.വനത്തിനുള്ളില്‍ ആര്‍ആര്‍ടി ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റ്‌മോര്‍ട്ടം മാനന്തവാടി മെഡിക്കല്‍ കോളജില്‍ നടക്കും. മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
Read Also:പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ തലയിലേയ്ക്ക് വീണ് 17കാരന് പരിക്ക്
ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും രാവിലെ സംഘത്തിന്റെ ഭാഗമാകും. കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നും തെരച്ചിലായി കുംകി ആനകളെ എത്തിക്കും. രാവിലെ ക്യാമറ ട്രാപ്പുകളില്‍ പരിശോധന നടത്തും.
നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Post Your Comments