അബുദാബി: ഈ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. വാഹനം ഓടിക്കുന്ന അവസരത്തില്‍ ഫോണില്‍ സംസാരിക്കുക അല്ലെങ്കില്‍ മെസേജ് നോക്കുക എന്നിവ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഗതാഗത നിയമ ലംഘനം തടയുന്നതിനു വേണ്ടി അബുദാബി പോലീസ് ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് വര്‍ഷം തോറും പ്രചാരണം നടത്തുന്നുണ്ട്.
കാറിലെ കറുത്ത ടിന്ഡിംഗ് പിഴ ഈടക്കാനുള്ള കാരണമാകും. ടിന്ഡിംഗ് ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. പക്ഷേ അതിന്റെ കറുത്ത നിറം എത്രമാത്രം വേണമെന്നതിനു നിബന്ധന പാലിക്കണം. ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച്, 50 ശതമാനത്തില്‍ അധികം കറുത്ത നിറമുള്ള ടിന്ഡിംഗാണ് വാഹനത്തിനുള്ളത് എങ്കില്‍ 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി കഴിയും.
റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അബുദാബി പോലീസ് നിരവധി നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ പോലീസ് റോന്തുചുറ്റല്‍, റഡാറുകള്‍ സ്ഥാപിക്കല്‍, പൊതുജന അവബോധം വളര്‍ത്താനുള്ള പ്രചാരണങ്ങള്‍ നടത്തുക എന്നിവ വഴി അപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷത്തിലെ ആദ്യ എട്ടു മാസങ്ങളിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം അപകടങ്ങളുടെ എണ്ണത്തില്‍ വരെ ഇടിവുണ്ടായി.
Post Your Comments