തിരുവനന്തപുരം: നിരത്തുകൾ പോർക്കളങ്ങളല്ലെന്നും അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്നും കേരളാ പോലീസ്. നിരന്തരമായി ഹോൺ മുഴക്കിയതിനെ ചൊല്ലിയോ ഓവർടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറച്ചു മാറി ബസ് നിറുത്തിയ കാരണത്താലോ ഒക്കെ നിരത്തുകളിൽ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അടിപിടിയുണ്ടാകുന്നതും അസഭ്യവർഷം നടത്തുന്നതുമൊക്കെ ഇപ്പോൾ നിത്യ സംഭവങ്ങളാണ്. ക്ഷമിക്കാവുന്ന നിസ്സാര കാരണങ്ങൾ ഒഴിവാക്കുന്നതിന് പകരം അവരവരുടെ ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പോലീസ് വ്യക്തമാക്കി.
Read Also: രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കൾ: കജോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
* വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
* മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
* ആവശ്യക്കാരെ കടത്തിവിടുക.
* അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.
* മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
* ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ ട്രാക്കുകൾ പാലിച്ച് വാഹനമോടിക്കുക.
* അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കുക.
* നിരത്തുകളിൽ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ്.
Read Also: പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ വീടിനുള്ളില്‍ കയറി പീഡനം: വൈദിക വേഷത്തിൽ കറങ്ങുന്ന മോനി പിടിയിലാകുമ്പോൾ
Post Your Comments