Latest NewsKeralaNews

ജനങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

പോലീസ് പട്രോളിങ് ശക്തമാക്കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഉണ്ടാകും. കെഎസ്‌ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button