കൊട്ടാരക്കര: കേരള സര്‍ക്കാരിനെ അധിക്ഷേപിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന സര്‍ക്കാരിനെ തെമ്മാടി സര്‍ക്കാര്‍ എന്നാണ് പരീക്കര്‍ വിശേഷിപ്പിച്ചത്. കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരാണ്. മലയാളികള്‍ തെമ്മാടി സര്‍ക്കാരിനെ മാറ്റാന്‍ ശ്രമിക്കണമെന്നായിരുന്നു മനോഹര്‍ പരീക്കര്‍ അഭിപ്രായപ്പെട്ടത്. ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ ഇന്ത്യയെ വികസന പാതയില്‍ എത്തിക്കാനുളള ശ്രമം നടത്തുകയാണ്. ഈ സമയം കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം ഉണ്ടാകാനാണ് ശ്രമിക്കുന്നത്. മലയാളികള്‍ എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ ദുഷ്പേര് മാറ്റണം. മലയാളികള്‍ സാംസ്കാരിക ഔന്നിത്യം ഉള്ളവരാണ്. അതു കൊണ്ട് തന്നെ സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തെ തള്ളിപറയാന്‍ തയ്യാറാകണമെന്നും പരീക്കര്‍ പറഞ്ഞു.
Post Your Comments