തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നെങ്കിൽ ഈ തീരുമാനം വഴി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന് 1000 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും അത് പരിഹരിക്കാൻ കേന്ദ്രം ധനസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നേരത്തെ 3 രൂപയോളം നികുതി കുറച്ചിരുന്നു. കൂടാതെ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിൻപ്രകാരം അഞ്ചോളം സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ കേരളം നികുതി കുറയ്ക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ജി എസ് റ്റിയിൽ ഇന്ധനം ഉൾപ്പെടുത്തുന്നതിനെപ്പറ്റിയുള്ള തോമസ് ഐസക്കിന്റെ പ്രതികരണം.
Post Your Comments