Latest NewsNewsIndia

ബീഹാർ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പാറ്റ്‌ന: എൻഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാർ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്‍റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. 2022-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വികസനം നേടിയ സംസ്ഥാനമായി ബീഹാർ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാറ്റ്‌ന സർവകലാശാലയുടെ നൂറാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ചത്. കിഴക്കൻ ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാറ്റ്ന സർവകലാശാലയുടെ ചടങ്ങിന് ഒരു പ്രധാനമന്ത്രി എത്തുന്നത് ആദ്യമായിട്ടാണെന്നും നൂറാം വാർഷികം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു. പാറ്റ്ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button