Latest NewsNewsInternational

ഒന്നാം സമ്മാനമായി 2.40 കോടി രൂപ; പക്ഷെ ടിക്കറ്റ് ഉടമ ഫലം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്

ഒന്നാം സമ്മാനം ലോട്ടറി അടിച്ച ആൾ വിവരം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്. ലോട്ടറി എടുക്കുകയല്ലാതെ അതിനെ കുറിച്ച് ഒട്ടും ചിന്തിക്കാത്ത ന്യൂജേഴ്‌സികാരനായ ജിമ്മി സ്മിത്ത് എന്ന 68-കാരനാണ് ഇത്തരം അനുഭവം ഉണ്ടായത്. ഫലം പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഒന്നാം സമ്മാനമായ 2.40 കോടി രൂപ ഇയാളുടെ ടിക്കറ്റിന് ലഭിച്ചെങ്കിലും കക്ഷി വിവരം അറിയുന്നത്. ടിക്കറ്റിന്റെ കാലാവധി രണ്ട് ദിവസം മുന്‍പ് തീരാൻ ഇരിക്കവെയാണ് അറിയുന്നത്.

ജിമ്മി സ്മിത്തിനു പഴയ പേപ്പറുകളും മറ്റും സൂക്ഷിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. പക്ഷെ അത് സുരക്ഷിതമായിടത്തായിരുന്നില്ല. അദ്ദേഹം എടുത്ത പരിശോധിക്കാത്ത ലോട്ടറിയും മറ്റ് തുണ്ടുകടലാസുകളെയും വഹിച്ചിരുന്നത് തന്റെ മുറിയിലെ കക്കൂസിന് സമീപം തൂക്കിയിട്ടിരുന്ന ഒരു പഴയ ഉടുപ്പായിരുന്നു. ജിമ്മി തനിക്ക് സമയം ലഭിക്കുമ്പോള്‍ മാത്രമേ ടിക്കറ്റുകള്‍ പരിശോധിക്കു എന്ന നിലപാടുകാരനായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കും ഒരു വര്‍ഷം മുമ്പ് അടിച്ച സമ്മാനം കൈയില്‍ കിട്ടാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നത്.

അധികൃതര്‍ക്ക് ടിക്കറ്റ് വിറ്റത് ബോഡേഗ മേഖലയില്‍ ആണെന്ന് മാത്രമേ അറിവുണ്ടായിരുന്നുള്ളു. ടിക്കറ്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സമ്മാനത്തുകയും ലോട്ടറി നമ്പറും നല്‍കി നിങ്ങളുടെ പോക്കറ്റും ഗ്ലോ ബോക്‌സും പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന പരസ്യം നല്‍കുകയായിരുന്നു.

ലോട്ടറി ടിക്കറ്റ് പരിശോധിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനായ ജിമ്മി പത്ര പരസ്യം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനിച്ചത്. തുടര്‍ന്ന് പഴയ ലോട്ടറി സൂക്ഷിച്ചിരുന്ന ഉടുപ്പിന്റെ പോക്കറ്റ് പരിശോധിച്ചതിനെ തുടര്‍ന്നാണ് ആ ഭാഗ്യവാന്‍ താനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button