കൊല്ലം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കു എതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കൊല്ലം ഡിസിസിയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. സോളാര്‍ കേസില്‍ നിന്നും ഗണേഷിനെ ഒഴിവാക്കാനായി ശ്രമം നടക്കുന്നുണ്ട്. ഇതില്‍ ഗണേഷ് കുമാറിന്റെ പങ്കു അന്വേഷിക്കണം. സോളാര്‍ കമ്പനിയുടെ ഉടമ ഗണേഷ് കുമാറാണ്. കേസിലെ എല്ലാ കാര്യങ്ങളിലും ഗണേഷ് കുമാറിനു പങ്കുണ്ട്. ഇതു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.
കേസിലെ പ്രതി സരിത എഴുതിയെന്നു പറയുന്ന കത്ത് പുറത്ത് എത്തിച്ചതിനും ഇദ്ദേഹത്തിനു പങ്കുള്ളതായി ആരോപണമുണ്ട്. ജയില്‍ മോചിതയായ സരിതയെ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ചത് ഗണേഷ് കുമാറാണ്. എംഎല്‍എയുടെ രണ്ടു ഡ്രൈവര്‍ മരിച്ചത് ദൂരുഹ സാഹചര്യത്തിലാണ്. ഇതു പോലീസ് അന്വേഷിക്കണം
കേസില്‍ ആരോപണവിധേയനായ എംഎല്‍എയക്കു എതിരെ ഇടതുമുന്നണിയില്‍ അംഗമായതിന്റെ പേരില്‍ മാത്രം അന്വേഷണം ഒഴിവാക്കുന്നത് തെറ്റാണെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.
Post Your Comments