KeralaLatest NewsNews

യു.ഡി.എഫ് ഹർത്താൽ; നയം വ്യക്തമാക്കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇൗമാസം 16ന്​ യു.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താലി​ന്റെ വിജയത്തിന്​ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തരുത്. ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ഒരു അവകാശവും തടസ്സപ്പെടുത്തരുതെന്നും രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും ഇന്ധനവില വര്‍ധനയിലും പ്രതിഷേധിച്ച്‌ നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തി തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കാതെയും സമരം വിജയിപ്പിക്കണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button